ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച ഒരു ഛിന്നഗ്രഹം കടന്നുപോകാൻ സാധ്യതയെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം. 2020 ആർകെ2 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 2,380,000 മൈൽ അകലെയായിരിക്കും ഭ്രമണപഥത്തിലൂടെ കടന്നുപോകുക. ഛിന്ന ഗ്രഹത്തിന്റെ സഞ്ചാര പഥം ഭൂമിയെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് നാസ വ്യക്തമാക്കി.

118- 265 അടി വലിപ്പമുള്ളതായി കണക്കാക്കപ്പെടുന്ന ഗ്രഹം 6.68 കിലോമീറ്റർ/ സെക്കൻഡ് വേഗതയിലാണ് നിലവിൽ നീങ്ങുന്നത്.
ഭൂമിയുടെ സഞ്ചാര പഥത്തിൽ നിന്ന് ഏറെ അകലെ നീങ്ങുന്നതിനാൽ സൂഷ്മാകാശ നിരീക്ഷകർക്ക് പേലും ഗ്രഹത്തിന്റെ സഞ്ചാരം കാണാനാവുമെന്നത് ശ്രമകരമായ കാര്യമാണ്.

ഒരു ബോയിങ്-747 വിമാനത്തിന്റെ വലിപ്പമുള്ള 2020 ആർകെ2 എന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബറിലാണ് ആദ്യമായി നിരീക്ഷകരുടെ ശ്രദ്ധയിൽ ആർകെ2 പെട്ടത്. ഒക്ടോബർ ഏഴിന് ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥവുമായി സമ്പർക്കത്തിൽ വരുമെന്ന് നിയർ-എർത് ഒബ്ജക്ട്സ് വ്യക്തമാക്കുന്നു.

സെപ്റ്റംബർ 24 ന് മറ്റൊരു ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപം കടന്നുപോയിരുന്നു. സാധാരണയായി ചൊവ്വാഗ്രഹത്തിനും വ്യാഴ ഗ്രഹത്തിനുമിടയിലാണ് ഛിന്നഗ്രഹങ്ങൾ കൂടുതലായി കാണപ്പെടുന്നത്. 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ടവയാണ് ഈ ചെറിയ ഗ്രഹങ്ങളെന്ന് ശാസ്ത്രജ്ഞരുടെ അഭിപ്രായം.