വാഷിംഗ്ടണ്‍ : യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ഇറാഖില്‍ നിന്നുള്ള യു.എസ് സേനാ പിന്മാറ്റമാണ് മുഖ്യഅജണ്ട. ഐ.എസിനെതിരായ പോരാട്ടത്തിനായാണ് ഇറാഖില്‍ യു.എസ് സേനയെ വിന്യസിച്ചത്. ഐ.എസ് ഭീകരരെ രാജ്യത്ത് നിന്ന് പൂര്‍ണമായി തുടച്ചു മാറ്റിയതിനാല്‍ രാജ്യത്ത് ഇനി വിദേശ സേനയുടെ ആവശ്യമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെപ്രതികരണം.

കഴിഞ്ഞ വര്‍ഷം യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയും ഇറാഖി മിലിഷ്യ കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടതിന് ശേഷം ഇറാനും യു.എസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിനു ശേഷം ഇറാഖിലെ യു.എസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നിരന്തരം ആക്രമണം നടത്തി വരുന്ന പശ്ചാത്തലത്തില്‍ യു.എസ് സേനയെ ഇറാഖില്‍ നിന്ന് പിന്‍വലിക്കുന്ന കാര്യത്തിന്ബൈഡന്‍ പച്ചക്കൊടി കാട്ടാനാണ് സാദ്ധ്യത. നിലവില്‍ 2500 യു.എസ് സൈനികരാണ് ഇറാഖിലുള്ളത്.