ജനീവ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടുഡോസുകള്‍ക്കുപുറമേ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തു. ദരിദ്രരാജ്യങ്ങളില്‍ വാക്സിന്റെ കടുത്ത ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണിത്. സെപ്റ്റംബര്‍ വരെയെങ്കിലും ബൂസ്റ്റര്‍ ഡോസ് വിതരണം നിര്‍ത്തിവെക്കണം.

മരുന്നുകമ്ബനികള്‍ സന്പന്നരാഷ്ടങ്ങള്‍ക്ക് കൂടുതല്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്നും ഡബ്ല്യു.എച്ച്‌.ഒ. തലവന്‍ വ്യക്തമാക്കി .