പാട്‌ന: ബീഹാറിലെ വിവിധ സ്ഥലങ്ങളില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 83 പേര്‍ മരിച്ചു. വയലില്‍ ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റ് നിരവധി കര്‍ഷകര്‍ മരണപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 83 മിന്നലേറ്റ് മരിച്ചതായി ബീഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.

ജില്ല തിരിച്ചുള്ള മരണസംഖ്യയും സര്‍ക്കാര്‍ പുറത്ത് വിട്ടു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗോപാല്‍ഗഞ്ച ജില്ലയിലാണ്.

ഗോപാല്‍ഗഞ്ച്-13, ഈസ്റ്റ് ചമ്ബാരന്‍5-, സിവാന്‍6-,ദര്‍ബങ്ക-5,ബാക്ക-5,ഭഗല്‍പൂര്‍6-, കഖാരിയ-3,മധുബാനി-8, ചമ്ബാരന്‍2-, സമസ്തിപൂര്‍1-, ഷിഹോര്‍1-, കിഷന്‍ഗഞ്ച്-2, സരണ്‍1-, ജഹാനാബാദ്-2, സിതാമര്‍ഹി-1, ജാമുയി-2,നവാദ 8, പൂര്‍ണിയ-2,സൂപോള്‍2, ഔറംഗാബാദ്-3, ബുക്‌സാര്‍2-,മാധേപുര-1, കൈമുര്‍2 എന്നിങ്ങനെയാണ് മിന്നലേറ്റ് മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.