തിരുവനന്തപുരം: ബിജു രാധാകൃഷ്ണന് ആറു വര്‍ഷം തടവും 1,500 രൂപ പിഴയും ശിക്ഷ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജക്കത്തു കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ആണ് ബിജു രാധാകൃഷ്ണന് ശിക്ഷ വിധിച്ചത്. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണു വിധി.
സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം നേടിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ വ്യാജക്കത്ത് കാട്ടി റാസിഖ് അലിയില്‍ നിന്നു 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശിക്ഷ. ഇതിനകം ഇത്രയും കാലയളവ് ജയിലില്‍ കിടന്നതിനാല്‍ ഇനി ശിക്ഷ അനുഭവിക്കേണ്ടി വരില്ല. ഇതു സംബന്ധിച്ച് ബിജുവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.