ഇടുക്കി: സിപിഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്ന് ഇ.എസ്. ബിജിമോൾ പുറത്തായി. പാർട്ടിയുടെ ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിന് മാസങ്ങൾക്കകമാണ് ബിജിമോൾക്ക് സ്ഥാനം നഷ്ടമായത്. ജില്ലാ കമ്മിറ്റി അംഗമായി ബിജിമോൾ തുടരും.
പീരുമേട് മുൻ എംഎൽഎയായ ബിജിമോൾ ഏറെനാളായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്. പാർട്ടിയിൽ പുരുഷാധിപത്യമാണെന്നും താനടക്കമുള്ള വനിതാ നേതാക്കളെ തഴയുകയാണെന്നും ബിജിമോൾ ആരോപിച്ചിരുന്നു.