ബെംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. ബംഗളൂരു സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം ഒളിവില്‍ പോയ ബിനീഷ് കോടിയേരിയുടെ കൂട്ടാളിയായ തളിപ്പറമ്ബ് സ്വദേശി ഷബീലിനായുള്ള അന്വേഷണം എന്‍സിബി ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് ഷബീല്‍ മുങ്ങിയത്. ഷബീലിന്റെ മംഗളൂരു മേല്‍വിലാസത്തില്‍ ഡിസംബര്‍ രണ്ടിന് എന്‍സിബി നോട്ടീസ് നല്‍കിയിരുന്നു. ഇയാള്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തളിപ്പറമ്ബില്‍ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചോദ്യം ചെയ്ത് ബിനീഷിന്റെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍വാദം വരുന്ന തിങ്കളാഴ്ച തുടരും.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.