തിരുവനന്തപുരം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സിെന്റ ത്വരിതപരിശോധന സാധ്യത പരിശോധിക്കുന്നു. ബാര്‍ കോഴ കേസില്‍ നാലുതവണ വിജിലന്‍സ് അന്വേഷിച്ച് തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ്.
ആ സാഹചര്യത്തില്‍ മതിയായ പരാതിയില്ലാതെ ത്വരിത പരിശോധനക്ക് സാധിക്കില്ല. അതിനാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്ക് പണം നല്‍കിയെന്ന ബിജു രമേശിെന്റ ആരോപണത്തില്‍ ത്വരിത പരിശോധനക്ക് സാധ്യതയുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്.
വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, രേഖാമൂലം പരാതി ലഭിക്കണമെന്ന നിലപാടിലാണ് വിജിലന്‍സ്.
പരാതി ലഭിച്ചാല്‍ പരിശോധനക്ക് സര്‍ക്കാറിെന്റ അനുമതി തേടുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്കുന്ന വിവരം. പ്രതിപക്ഷനേതാവിനെതിരെ ത്വരിതാന്വേഷണത്തിന് സര്‍ക്കാറിെന്റ അനുമതി വേണം. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി പത്തുകോടി രൂപ വാഗ്ദാനം നല്‍കിയെന്നാണ് ബിജു രമേശ് കഴിഞ്ഞദിവസം ആരോപിച്ചത്.
മന്ത്രിയായിരുന്ന കെ. ബാബുവിെന്റ നിര്‍ദേശമനുസരിച്ച് ബാറുടമകളില്‍നിന്ന് പത്തുകോടി രൂപ പിരിച്ചെടുത്തെന്നും ഒരു കോടി രമേശ് ചെന്നിത്തലക്ക് നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു. 50 ലക്ഷം രൂപ കെ. ബാബുവിനും 25 ലക്ഷം രൂപ വി.എസ്. ശിവകുമാറിനും നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.