ബാഴ്സലോണ: ലാ ലിഗ ഫുട്ബോളില്‍ ബാഴ്സലോണയെ സെവിയ്യ സമനിലയില്‍ കുരുക്കി. ക്യാമ്പ് ന്യൂവില്‍ നടത്തിയ മത്സരത്തില്‍ ഇരുടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.
എട്ടാം മിനിറ്റില്‍ ലൂക്ക് ഡി ജോംഗിലൂടെ സെവിയ്യയായിരുന്നു ആദ്യം ലീഡെടുത്ത്. എന്നാല്‍ ആ ലീഡ് നിലനിന്നില്ല. പത്താം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞ്യോയിലൂടെ ബാഴ്സ ഒപ്പമെത്തി.
ലീഗില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാഴ്സയ്ക്കും സെവിയ്യക്കും ഏഴു പോയിന്റ് വീതമാണ് ഇപ്പോള്‍ ഉള്ളത്.