വയലിനിസ്റ്റ് ബാലഭാസ്കര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. ബാലുവിന്റെ ഓര്‍മദിനത്തില്‍ ബാലുവിന്റെ സ്വപ്നമായ ബിഗ് ബാന്‍ഡ് അദ്ദേഹത്തിന്റെ ബാന്‍ഡിലെ അംഗങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. ബാലുവിന്റെ ചരമവാര്ഷികത്തില്‍ ‘ബാലാഞ്ജലി’ എന്ന പേരില്‍ ഒരു മണിക്കൂര്‍ ഫേസ്ബുക് ലൈവ് പ്രോഗ്രാം ചെയ്യാനുള്ള ശ്രമത്തിലാണ് ബാന്‍ഡിലെ അംഗങ്ങള്‍. 2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്‍റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കപ്പുറം ഒക്ടോബര്‍ രണ്ടിന് ബാലുവും പോയി. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ബാന്‍ഡ്, ബിഗ് ബാന്‍ഡ്, ബിഗ് ബാല കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി എന്നിവര്‍ 2020 ഒക്ടോബര്‍ 2 ന് വൈകുന്നേരം 6.00 മുതല്‍ നമ്മുടെ പ്രിയപ്പെട്ട ബാലഭാസ്‌കറിന് ‘ബാലഞ്ജലി’ എന്ന സംഗീത ആദരാഞ്ജലി അര്‍പ്പിച്ചു.