തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിെന്റ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഗായകനും സംഗീതസംവിധായകനുമായ ഇഷാന്‍ദേവ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് മൊഴിയെടുത്തു.
ബാലഭാസ്കറിെന്റ സംഗീതട്രൂപ്പിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബാലഭാസ്കര്‍ സ്വദേശത്തും വിദേശത്തുമായി നടത്തിയ സംഗീതപരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തിരുവനന്തപുരം സി.ബി.ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
കോളജ് മുതല്‍ ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് ഇഷാന്‍ദേവ്. ബാലുവിന് അപകടം സംഭവിച്ച് ആശുപത്രിയില്‍ ആയപ്പോള്‍ ഇദ്ദേഹം അവിടെയും സജീവമായിരുന്നു. ബാലുവിെന്റ മരണശേഷം സമൂഹമാധ്യമങ്ങളിലൂടെ ഇഷാന് നടത്തിയ പ്രതികരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലെല്ലാം സി.ബി.െഎ വ്യക്തതവരുത്തിയെന്നാണ് വിവരം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്കറിെന്റ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പങ്കുണ്ടോയെന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശന് തമ്ബിയും ബാലഭാസ്കറിെന്റ മുന്‍ മാനേജര്മാരായിരുന്നു