കാഞ്ഞങ്ങാട്: വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയ മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു. ഡ്രൈവറുള്‍പ്പെടെ 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്ത് പൂടംകല്ല് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.