മനാമ: റദ്ദായതോ കാലാവധി കഴിഞ്ഞതോ ആയ എല്ലാ റസിഡന്‍റ് പെര്‍മിറ്റുകളുടെയും കാലാവധി ഇൗ വര്‍ഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്‍ഡ് റസിഡന്‍റ് അഫയേഴ്സ് (എന്‍.പി.ആര്‍.എ) അറിയിച്ചു. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല.
സൗജന്യമായാണ് കാലാവധി നീട്ടിക്കൊടുക്കുന്നത്. റസിഡന്‍റ് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഇൗ വര്‍ഷം അവസാനം വരെ ഒഴിവാക്കിയിട്ടുമുണ്ട്.
കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ എല്ലാ സന്ദര്‍ശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. ഇതിനും അപേക്ഷയോ ഫീസോ ആവശ്യമില്ല. വിസ കാലാവധി കഴിഞ്ഞ നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാണ് ഇൗ തീരുമാനം.