മനാമ: ബഹ്റൈനില്‍ പള്ളികളില്‍ നവംബര്‍ ഒന്ന് മുതല്‍ ദുഹ്ര്‍ നമസ്കാരം (മധ്യാഹ്ന പ്രാര്‍ഥന) പുനരാരംഭിക്കും. ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ ടാസ്ക് ഫോഴ്സിെന്റ അംഗീകാരത്തോടെയാണ് തീരുമാനം. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പള്ളികളില്‍ സുബ്ഹ് നമസ്കാരം (പ്രഭാത പ്രാര്‍ഥന) ആഗസ്റ്റ് 28ന് പുനരാരംഭിച്ചിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 28നാണ് രാജ്യത്തെ ആരാധനലായങ്ങള്‍ അടച്ചിട്ടത്.