ബംഗ്ലാദേശിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നരിയൻഗഞ്ചിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.
കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശ നഷ്ട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.



