കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഭീഷണിയുണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) കമാൻഡോകളാകും ആനന്ദ ബോസിന് സുരക്ഷയൊരുക്കുക.
ഗവർണറാകുന്നതിന് മുമ്പ്, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിലെ അന്വേഷണ സമിതിയിൽ അംഗമായിരുന്നു സി.വി. ആനന്ദ ബോസ്.