വാഷിങ്​ടണ്‍: ജോര്‍ജ്​ ഫ്ലോയ്​ഡി​​െന്‍റ മരണം ലോക​ത്തെ കൂടുതല്‍ മികച്ചതാക്കി മാറ്റാന്‍ കാരണമായതായി സഹോദരന്‍ ​ഫിലോനൈസ്​ ഫ്ലോയ്​ഡ്​. പൊലീസി​​െന്‍റ കൈകളാല്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലെ മ​റ്റൊരു പേരായി ജോര്‍ജ്​ ഫ്ലോയ്​ഡ്​ മാറാന്‍ ആഗ്രഹിക്കുന്നില്ല. ലോകത്തെ മാറ്റാനുള്ള പ്രചോദനമായി മാറിയതോടെ ജോര്‍ജ്​ ഫ്ലോയ്​ഡ്​ മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായും സഹോദരന്‍ പറഞ്ഞു. മേയ്​ 25ന്​ മരണപ്പെട്ട ജോര്‍ജി​​െന്‍റ സംസ്​കാരം ചൊവ്വാഴ്​ച ഹ്യൂസ്റ്റണില്‍ നടത്തിയ ശേഷം മേരിക്കന്‍ കോണ്‍ഗ്രസിന്​ മുമ്ബാകെ മൊഴി നല്‍കാനായാണ്​ ഫിലോനൈസ്​ ഫ്ലോയ്​ഡ്​ എത്തിയത്​.