ഗാർലന്റ് (ഡാലസ്) ∙ ഡാലസ് ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായാ ഫ്രണ്ട്സ് ഓഫ് ഡാലസ് സംഘടിപ്പിക്കുന്ന രണ്ടാമത് 20–20 ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ 18ന് ആരംഭിക്കുന്നു. ഗാർലന്റ് ഒ ബനിയനിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒക്ടോബർ 18 മുതൽ നവംബർ 29 വരെയുള്ള ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30നാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ 29 നാണ് ഫൈനൽ മത്സരം.

എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. സ്പാർക്ക്സ്, റാപ്ച്ചേഴ്സ്, ആർസിസി, സ്ട്രൈക്കേഴ്സ്, ടസ്കേഴ്സ്, ഫ്രണ്ട്സ് ഓഫ് ഡാലസ്, സിക്സേഴ്സ് എന്നിവർ മാറ്റുരക്കുന്ന മത്സരങ്ങള്‍ ആവേശകരമായിരിക്കും. പ്രവേശനം സൗജന്യമാണ്. കഴിഞ്ഞ വർഷം 20–20 കപ്പു നേടിയത് സ്പാർക്ക്സ് ടീമായിരുന്നു.

ഡാലസ് – ഫോർട്ട്‌വർത്ത് മെട്രോ പ്ലെക്സിൽ നിന്നും നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളാണ് കഴിഞ്ഞ വർഷം മത്സരം കാണുന്നതിന് എത്തിച്ചേർന്നത്. ഇത്തവണ കോവിഡ് പ്രൊട്ടൊകോൾ നിലവിലുള്ളതിനാൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ഇത്തവണത്തെ മത്സരങ്ങൾ ജസ്റ്റിൻ വർഗീസാണ് (റിലേറ്റർ) സ്പോൺസൺ ചെയ്തിരിക്കുന്നത്.

വിവരങ്ങൾക്ക് :ബിനോയ് സാമുവേൽ : 972 333 7712, ബിനു വർഗീസ് : 404 803 7378