മാഴ്സെയുടെ ഫ്രഞ്ച് യുവതാരത്തെ നോട്ടമിട്ട് ബാഴ്സലോണ. മാഴ്സെയുടെ 21കാരനായ സെന്റര്‍ ബാക്ക് ബോബകര്‍ കമാരയെയാണ് ബാഴ്സലോണ ക്യാമ്ബ് നൗവിലെത്തിക്കാന്‍ ശ്രമിക്കുന്നത്‌. ഫ്രഞ്ച് ലീഗില്‍ ഏറെ പരിചയ സമ്ബത്തുണ്ട് ഈ യുവതാരത്തിന്. നാല് സീസണുകളായി മാഴ്സെയുടെ താരമാണ് കമാര. ഫ്രഞ്ച് അണ്ടര്‍ 21 ടീമിലെയും സ്ഥിര സാന്നിധ്യമായ കമാരയ്ക്ക് യൂറോപ്യന്‍ ഫുട്ബോളിലും പരിചയ സമ്ബത്തുണ്ട്‌.

മാഴ്സെയ്ക്ക് വേണ്ടി യൂറോപ്പയിലും ചാമ്ബ്യന്‍സ് ലീഗിലുമടക്കം 95‌ മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. ബോവാസിന്റെ മാഴ്സെ ടീമിന്റെ അവിഭാജ്യഘടകമാണ് കമാര. 2022 ജൂണ്‍ വരെ മാഴ്സെയില്‍ കരാറുണ്ട് ബോബകാര്‍ കമാരയ്ക്ക്. അടുത്ത സീസണില്‍ താരത്തെ എത്തിച്ച്‌ പ്രതിരോധം ശക്തമാക്കാനാണ് ബാഴ്സലോണയുടെ ശ്രമം.