ന്യൂജേഴ്‌സി: ഫോമാ എന്ന അഭിമാന പ്രസ്ഥാനത്തിന്റെ നെടുംതൂണായി എന്നും നിലകൊള്ളുന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം ജൂലൈ 18 നു ഞായറാഴ്ച (നാളെ) ന്യൂജേഴ്‌സിയിൽ അരങ്ങേറും.
ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് 243 ഓക്ക് ട്രീ അവന്യുവിലുള്ള അമേരിക്കൻ ലെഗിയോൺ ഹാളിൽ ചേരുന്ന യോഗത്തിൽ ( American Legion – 243 Oak South Plain Field , New Jersey 07080) ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഉൾപ്പടെയുള്ള ഫോമയുടെ സമുന്നതരായ സാരഥികളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുക്കും.
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമൻസ് ഫോറം, യൂത്ത് ഫോറം, ബിസ്സിനസ്സ് ഫോറം സ്‌കോളർഷിപ്പ് പ്രോഗ്രാം, ചാരിറ്റി & ഹെൽപ്പിംഗ് ഹാൻഡ് എന്നിവയുടെ കിക്കോഫും തദവസരത്തിൽ നടക്കും. ഒപ്പം വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി രാത്രി 8 മണിക്ക് പരിപാടികൾ അവസാനിക്കും .



