അരിസോണ ∙ ഫോമായുടെ "നാടകമേള 2020" യിൽ മികച്ച നാടക സംവിധാനത്തിനും നാടക നടിക്കുമുള്ള അവാർഡ് അരിസോന മലയാളി അസോസിയേഷനിൽ അംഗമായ ഡോക്ടർ ജിൽസി ഡിൻസ് നേടി. "കനൽ" എന്ന നാടകം സംവിധാനം ചെയ്തതിനാണ് അവാർഡിന് അർഹയായത്. ഇ നാടകത്തിലെ തന്നെ പ്രധാന വേഷത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരവും നേടിയത്. ഈ നാടകത്തിന്റെ കഥയും, തിരുക്കഥയും, സംവിധാനവും ജിൻസിയാണ് നിർവഹിച്ചത്. ഡിൻസ് മാത്യൂസ്, അലീഷ്യ, ആരോൺ, ജിൽസി എന്നിവരാണ് നാടകത്തിലെ മറ്റ് അഭിനേതാക്കൾ
ഒന്നിനൊന്ന് മികച്ച പതിനഞ്ച് നാടകങ്ങൾ വേദിയിൽ മാറ്റുരച്ചപ്പോൾ, അതിൽ നിന്നുമെല്ലാം വേറിട്ട് നിന്ന അവതരണ ശൈലികൊണ്ട് ജിൽസിയുടെ നാടകം വളരെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് മഹാമാരിയുടെ മുൻ നിരയിൽ നിന്ന് പോരാടേണ്ടി വന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ മാനസിക വിഭ്രാന്തികൾ, സമകാലീന സംഭവങ്ങളിലൂടെ ആസ്വാദകരിലേക്കെത്തിക്കുന്ന രംഗപടങ്ങളാണ് വേദിയിൽ നമുക്ക് ആസ്വദിക്കുവാൻ കഴിയുന്നത്. കോട്ടയ്ക്കൽ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും ബിരുദവും, സൈക്യാട്രിയിൽ ബിരുദാനന്ദ ബിരുദവുമെടുത്ത ഡോക്ടർ ജിൽസി ഡിൻസ്, അരിസോണയിലെ ഫീനിക്സിൽ ആയുർവില്ല വെൽനെസ്സ് സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമകൂടിയാണ്. http://ayurvilla.us/index.html