മിഷിഗൺ: കോവിഡ് കാലത്ത്‌ മനസ്സുകൾക്ക് സാന്ത്വനവുമായി ഫോമാ ഗ്രേറ്റ് ലേക്‌സിന്റെ ആഭിമുഖ്യത്തിൽ കേരള ക്ലബ്ബ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ, മിന്നസോട്ട മലയാളി അസ്സോസിയേഷൻ, മിഷിഗൺ മലയാളി അസ്സോസിയേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ അകലെയാണെങ്കിലും എന്ന സംഗീത പരുപാടി സൂം സംവിധാനത്തിലൂടെ നടത്തി. മൂന്ന് എപ്പിസോഡുകളിലായി നടത്തപ്പെട്ട ഈ പരുപാടിയിൽ അമ്മമാരെയും ആരോഗ്യ പ്രവർത്തകരെയും അവശ്യ ജീവനക്കാരെയും ആദരിച്ചു. നർത്തകിയും സിനിമ താരവുമായ ആശാ സുബ്രമണ്യം അമ്മമാരേ ആദരിക്കുന്ന എപ്പിസോഡിന് നേത്രത്വം നൽകി.

ആരോഗ്യ പ്രവർത്തകരെയും അവശ്യ ജീവനക്കാരെയും ആദരിച്ചുകൊണ്ട് ബിന്ദു പണിക്കർ രചിച്ച കവിതയ്ക്ക് സതീഷ് മടമ്പത് സംഗീതം നൽകി നന്ദിത മടമ്പത് ആലപിച്ചു വിജയിയായി. തികച്ചും സംഗീത സാന്ദ്രമായ ഈ പരിപാടിയുടെ കോർഡിനേറ്റർസ് ആയി ബിനി പണിക്കർ, സുബാഷ് രാമചന്ദ്രൻ, പ്രിമസ് ജോൺ, രാജേഷ് നായർ, സുനിൽ പൈങ്ങോൾ, അജയ് അലക്സ്, അശ്വതി മട്ടാശ്ശേരിൽ, രാജേഷ്‌കുട്ടി എന്നിവർ പ്രവർത്തിച്ചു. ഫോമാ ഗ്രേറ്റ് ലേക്‌സ്‌ റീജിയണൽ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ അരുൺ ദാസ്, പോൾ കുര്യാക്കോസ്, ഫോമാ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ മാത്യൂസ് ചെരുവിൽ, ഫോമാ ജോയിൻറ് ട്രെഷററും ടാസ്‌ക് ഫോഴ്സ് റീജിയണൽ കോർഡിനേറ്ററുമായ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ എന്നിവരാണ് ഈ വ്യത്യസ്തമായ സംഗീത പരുപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്.

അലൻ ചെന്നിത്തല

https://youtu.be/UIGZpcEDyyY

https://youtu.be/xpiSslCTDc8

https://youtu.be/aI9umPfUF6E

https://youtu.be/aJgzXoOBprw