ന്യൂഡൽഹി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ അഴിമതി സംബന്ധിച്ച പരാതികളെത്തുടർന്ന് രാജ്യത്തെ 50 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡുകൾ നടന്നത്.
50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഫ്.സി.ഐയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ അറസ്റ്റിലായതിനു പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിലെ 50 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, സൂക്ഷിക്കൽ, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസർമാർ, ഭക്ഷ്യധാന്യ വ്യാപാരികൾ, അരിമിൽ ഉടമകൾ എന്നിവർ തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. തുടർച്ചയായി ലഭിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 6 മാസമായി എഫ്‌സിഐ ഉദ്യോഗസ്ഥരെയടക്കം സിബിഐ നിരീക്ഷിച്ചു വരുകയാണ്.