ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ റിയാദിലെ ഇന്ത്യന്‍ എംബസി സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പരാതി. യാതൊരു വിധ മുന്നറിയിപ്പില്ലാതെയാണ് നടപടിയെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. നടപടിക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
എംബസിക്ക് കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളില്‍ ജൂണ്‍ ഒന്നുവരെ ട്യൂഷന് ഫീസ് മാത്രം അടച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഫീസിന്റെ കാര്യം പരിഗണിക്കാതെതന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദനീയമാക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു.
കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പല രക്ഷിതാക്കളുടെയും ജോലി നഷ്ടപ്പെട്ടതും ശമ്ബളം കൃത്യമായി ലഭിക്കാതെ വന്നതു കൊണ്ട്പലര്‍ക്കും സ്കൂള്‍ ഫീസ് അടയ്ക്കാന്‍ സാധിക്കാതെയും വന്നു.