അനിൽ മറ്റത്തികുന്നേൽ

ന്യൂജേഴ്‌സി : മലയാളത്തിലെ ജനപ്രീയ ചാനലായ ഏഷ്യാനെറ്റിലൂടെ കഴിഞ്ഞ 18 വർഷങ്ങളായി പ്രക്ഷേപണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ട് ആപ്പിന് ഫിലാഡെൽഫിയായിലും ഡെലവെയറിലും പുതിയ പ്രൊഡക്ഷൻ ടീം  തയ്യാറായി.  വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ഷോർട്ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, അഭിനേതാവ്, തിരക്കഥാകൃത്ത്, തുടങ്ങി വൈവിധ്യമാർന്ന രീതിയിൽ സോഷ്യൽ മീഡിയയിലും, വിവിധ ചാനലുകളിലും പ്രവർത്തിച്ച പരിചയവുമായി എത്തുന്ന  ജിനോ കുര്യൻ ജേക്കബിന്റെയും (പ്രൊഡക്ഷൻ ഹെഡ്) റിക്‌സോൺ സേവ്യർ (പ്രോഗ്രാം കോഡിനേറ്റർ)ന്റെയും നേതൃത്വത്തിലാണ് പുതിയ പ്രൊഡകഷൻ ടീം പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. അവരോടൊപ്പം ജിലു ജിജി (കറസ്‌പോണ്ടന്റ്), ലിൻസ് വർഗ്ഗീസ് (കറസ്‌പോണ്ടന്റ്), ആഷിത ശ്രീജിത്ത് (കറസ്‌പോണ്ടന്റ്), എന്നിവരും  ഫിലാഡൽഫിയ – ഡെലവെയർ ഏരിയയിലെ വിശേഷങ്ങൾ യു എസ് വീക്കിലി റൌണ്ട് അപ്പിലൂടെ ലോകമെമ്പാടുമുള്ള ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി  എത്തിക്കും. മാധ്യമ രംഗത്തും സാമൂഹ്യ രംഗത്തും വർഷങ്ങളുടെ പരിചയ സമ്പത്തുമായി എത്തുന്ന ഈ പുതിയ ടീം, അടിമുടി പുതുമകളോടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന റൌണ്ട് അപ്പിന്, കൂടുതൽ ചാരുത നൽകും.

വെറും ഒരു വാർത്താധിഷ്ഠിത പരിപാടി എന്നതിനപ്പുറം , വൈവിധ്യമാർന്ന പുതു പുത്തൻ സെഗ്മെന്റുകളോടെ മുന്നോട്ടു പോകുന്ന യു എസ് വീക്കിലി റൌണ്ട് അപ്പ്, കോവിഡ് കാലത്ത്, സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതീകമായ മാധ്യമ സംസ്കാരത്തിന്റെ നേര്കാഴ്ച്ചയായി  ജനോപകാരപ്രദമായ വിവരങ്ങൾ പങ്കുവെച്ച ലൈഫ് ആൻഡ് ഹെൽത്ത് എന്ന സെഗ്‌മെന്റിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സെഗ്‌മെന്റിലൂടെ കോവിഡ് ബാധിതരുടെ എണ്ണം പങ്കുവെയ്ക്കുന്നതിന്  പകരമായി, ഡോകട്ർമാർ,  നേഴ്സുമാർ , റെസ്‌പിറ്റോറി തെറാപ്പിസ്റ്റുകൾ, റേഡിയോളജി ടെക്‌നീഷ്യന്മാർ എന്നിവരുൾപ്പെടെയുള്ള മുൻ നിര  ആരോഗ്യ പ്രവർത്തകരെ ഷോയിൽ ഉൾപ്പെടുത്തി അവർ പ്രതിനിധാനം ചെയ്യുന്ന മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിക്കുകയും, കൃത്യവും, വ്യക്തവും,  ജനോപകാരപ്രദവുമായ വിവരങ്ങൾ പൊതുജനങ്ങളുമായി  പങ്കുവെക്കുകയും ചെയ്തിരുന്നു. അമേരിക്കയിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന പ്രതിവാര പരിപാടികളിൽ , കോവിഡ് കാലത്തും മുടങ്ങാതെ പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടികൂടിയായിരുന്നു യു എസ് വീക്കിലി റൌണ്ട് അപ്പ്.  ഇന്ന്,  അമേരിക്കൻ കാഴ്ച്ചകൾ, അമേരിക്കൻ കിച്ചൺ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പതിനെട്ടു വർഷത്തെ പ്രവർത്തനപാരമ്പര്യവും, വർഷങ്ങളായി ഒന്നാം സ്ഥാനത് തുടരുന്ന ഏഷ്യാനെറ്റിന്റെ മികവും തുടർന്നുകൊണ്ടിരിക്കുകയാണ് യുഎസ് വീക്കിലി റൌണ്ട് അപ്പ് .

ഏഷ്യാനെറ്റിലെ സീനിയർ പ്രൊഡ്യൂസർ ശ്രീ എം ആർ രാജൻ ചീഫ് പ്രൊഡ്യൂസർ ആയും, സുരേഷ് ബാബു ചെറിയത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും , രാജു പള്ളത്ത് പ്രോഗ്രാം ഡയറക്ടർ / പ്രൊഡ്യൂസർ ആയും, മാത്യു വർഗ്ഗീസ് ഓപ്പറേഷൻസ് മാനേജരായും അനിൽ മറ്റത്തികുന്നേൽ എക്സികുട്ടീവ് ന്യൂസ് എഡിറ്ററായും യുഎസ് വീക്കിലി റൌണ്ട് അപ്പിനെ നയിക്കുന്നു. ഡോ സിമി ജെസ്റ്റോ, ആഷാ മാത്യു, സുമി പ്രോമോദ് എന്നിവർ സെഗ്മെന്റ് കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സ് യു എസ് എ , ബി സി ടി മെഡിക്കൽസ് ന്യൂയോർക്ക്, സിറ്റിവൈഡ് മോർഗേജ് ചിക്കാഗോ & ഫ്ലോറിഡ, അറ്റോർണി സ്റ്റീവ് ക്രിഫൈസ് ചിക്കാഗോ, ജോസഫ് ഡെന്റൽ ക്ലിനിക്ക് ചിക്കാഗോ എന്നിവരാണ് പരിപാടികളുടെ മുഖ്യ പ്രായോജകർ.

എല്ലാ വെള്ളിയാഴ്ചകളിലും ന്യൂയോർക്ക് സമയം 8.30 pm നാണ്  ( ഇന്ത്യൻ സമയം ശനിയാഴ്ച്ച 7.00 am ) എപ്പിസോഡ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. കൂടാതെ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ ഫേസ്ബുക് പേജിലൂടെ എല്ലാ ശനിയാഴ്ച്ചയും 8 .30 pm (ന്യൂയോർക്ക്) മുതൽ എപ്പിസോഡ് കാണുവാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക രാജു പള്ളത്ത് asianetusnews@gmail.com, +1(732) 429 9529.

ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന് വേണ്ടി ഓപ്പറേഷൻസ് മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്.