ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഡിസംബര്‍ 15-ന് വൈകിട്ട് 8 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാര്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും.

“സ്റ്റേറ്റ് ഓഫ് ദി ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യാനിറ്റി 2020′ എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുന്നത് ഇല്ലിനോയ് വീറ്റന്‍ കോളജ് ഗ്ലോബല്‍ ഡയസ്‌പോറ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സാം ജോര്‍ജ് ആണ്.  സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 873 9814 3246 എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു. ഈസ്റ്റേണ്‍ സമയം ഡിസംബര്‍ 14 തിങ്കളാഴ്ച രാത്രി 8 നും, ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഡിസംബര്‍ 15-ന് രാവിലെ 6.30-നുമാണ്. വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.