തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിനെ ന്യായീകരിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
പണക്കാർ മാത്രം ക്രിക്കറ്റ് മത്സരം നേരിട്ട് കണ്ടാൽ മതിയെന്ന മന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്. കാശുള്ളവർ മാത്രം പങ്കെടുക്കാൻ ഇത് ഐപിഎൽ ലേലമല്ല. ക്രിക്കറ്റ് കളിയാണെന്ന് അദ്ദേഹം ഓർക്കണം. നികുതി കുറയ്ക്കുകയും പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ജനുവരി 13-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം നടക്കുന്നത്. അഞ്ചിൽ നിന്ന് 12 ശതമാനമായി വിനോദനികുതി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ വ്യാപകവിമർശനമാണ് ഉയരുന്നത്.