ഹൂസ്റ്റണ്‍: പ്രോപ്പര്‍ട്ടി ടാക്സ് ഉയര്‍ത്തുന്നതു സംബന്ധിച്ച് ഹാരിസ് കൗണ്ടി അധികൃതര്‍ പഠനം നടത്തുന്നു. വ്യാഴാഴ്ച നടന്ന കൗണ്ടി കമ്മീഷണറുടെ യോഗത്തിലാണ് പ്രോപ്പര്‍ട്ടി ടാക്സ് എട്ട് ശതമാനമായി ഉയര്‍ത്തുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നത്.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരുടെ അനുമതിയില്ലാതെതന്നെ നികുതി ഉയര്‍ത്താന്‍ കൗണ്ടികള്‍ക്ക് നിയമം അനുവാദം നല്‍കുന്നുണ്ട്. “പ്രഖ്യാപിത ദുരന്തസമയങ്ങളില്‍ പൊതുജനാഭിപ്രായം തേടാതെ തന്നെ ഭരണകൂടങ്ങള്‍ക്ക് നികുതിയും മറ്റു ഫീസുകളും ഉയര്‍ത്താന്‍ നിയമത്തില്‍ ഇളവ് അനുവദിക്കുന്നുണ്ട്’ ഹാരിസ് കൗണ്ടിയിലെ ബജറ്റ് മാനേജ്മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ഇന്‍കമിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബെറി പറഞ്ഞു. 30 ശതമാനം ശേഷിയിലാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നികുതി വര്‍ധിപ്പിച്ചാല്‍ അത് ഞങ്ങള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ താങ്ങാനാവുന്നതല്ല, 51 വര്‍ഷമായി ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന ചൈന ഗാര്‍ഡന്‍ റസ്റ്ററന്‍റ് ഉടമ പറഞ്ഞു. സമാനമായ അവസ്ഥയാണ് മിക്ക റസ്റ്ററന്‍റ് ഉടമകളും പങ്കു വയ്ക്കുന്നത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ നികുതി വര്‍ധനവ് തീരുമാനമാകാതെ പിരിഞ്ഞു. ഈ മാസാവസാനം ഹാരിസ് കൗണ്ടി അപ്രൈസല്‍ ഡിസ്ട്രിക്‌ട് അതിന്‍റെ സ്വത്തുനികുതി എസ്റ്റിമേറ്റ് നല്‍കുന്നതു വരെ കാത്തിരുന്ന് വീണ്ടും ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കും എന്ന് കമ്മീഷണര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: അജു വരിക്കാട്