കാര്‍ലോസ് പെന വ്യാഴാഴ്ച തന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു.36 ആം വയസ്സില്‍ ആണ് സ്‌പാനിഷ്‌ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.എഫ്‌സി ഗോവയ്‌ക്കൊപ്പമാണ് തന്റെ അവസാന രണ്ട് സീസണുകള്‍ കളിച്ചത്. ഗോവയുടെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. എഫ്‌സി ഗോവയിലും ഇന്ത്യയിലും തന്‍റെ കഴിഞ്ഞ രണ്ട് വര്‍ഷം ആസ്വദിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് താരം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. ഗോവയിലെ ജനങ്ങളുടെ സ്നേഹവും അഭിനിവേശവും അനുദിനം അനുഭവിക്കാന്‍ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു .

കഴിഞ്ഞ രണ്ട് സീസണുകളില്‍, പെന എഫ്‌സി ഗോവയ്ക്ക് വേണ്ടി 43 തവണ കളിച്ചു. രണ്ടുതവണ സ്കോര്‍ ചെയ്തു. കഴിഞ്ഞ സീസണായില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഗോവയെ ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തിക്കുന്നതില്‍ വലിയ പങ്ക് അദ്ദേഹം വഹിച്ചു.