തിരുവനന്തപുരം: പ്രശസ്ത വയലിന് വിദ്വാനും കര്‍ണാട്ടിക് വയലിനില്‍ ഗായകശൈലിയുടെ വക്താവും പ്രയോക്താവും നിരവധി ശിഷ്യ സമ്ബത്തിനുടമയുമായ പ്രൊഫ. എം. സുബ്രഹ്മണ്യശര്‍മ്മ (84) അന്തരിച്ചു. കോട്ടയ്ക്കകം മൂന്നാം പുത്തന്‍തെരുവില്‍ സ്വവസതിയിലായിരുന്നു (ടി.സി 40/511) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം.
സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുത്തന്‍കോട്ട ബ്രാഹ്മണ സമുദായശ്മശാനത്തില്‍ നടക്കും. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ആദ്യകാല വയലിന് പ്രൊഫസറും ആകാശവാണിയിലും ദൂരദര്‍ശനിലും എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു. കെ. രേണുക ആണ് ഭാര്യ.
കര്‍ണാടകസംഗീതത്തിലെ അറിയപ്പെടുന്ന വയലിന്‍വാദകരായ എസ്.ആര്. മഹാദേവശര്‍മ്മ, എസ്.ആര്. രാജശ്രി (രണ്ട് പേരും ആകാശവാണി എ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റുകള്‍) എന്നിവര്‍ മക്കളാണ്.
ആഴത്തിലുള്ള ശാസ്ത്രീയജ്ഞാനവും മികച്ച ഗമകപ്രയോഗങ്ങളും മെലഡിയും ഒത്തുചേര്‍ന്ന പ്രൊഫ. ശര്‍മ്മയുടെ വയലിന്വാദനരീതി സുബ്രഹ്മണ്യശര്‍മ്മ സ്കൂള്‍ എന്ന രീതി തന്നെ വയലിനില്‍ രൂപപ്പെടുത്തിയെടുക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്. സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ തുടക്കത്തില്‍ നിരവധി നിര്‍ദ്ധനരായ കുട്ടികളെ ദത്തെടുത്ത് വയലിന് അഭ്യസിപ്പിക്കാനും ശര്‍മ്മ മുന്‍കൈയെടുത്തു.
കേരള സംഗീതനാടക അക്കാഡമി അവാര്‍ഡും കലാരത്ന ഫെലോഷിപ്പും നേടിയിട്ടുള്ള പ്രൊഫ. സുബ്രഹ്മണ്യശര്‍മ്മയുടെ ശിഷ്യരായിരുന്നു അന്തരിച്ച സംഗീതസംവിധായകന് രവീന്ദ്രന് അടക്കമുള്ളവര്‍. ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസിന് പ്രൊഫ. ശര്‍മ്മ ഗുരുതുല്യനായിരുന്നു. യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും നിരവധി കച്ചേരികളില്‍ പ്രൊഫ. ശര്‍മ്മ വയലിന് വാദകനായിട്ടുണ്ട്. അവസാനകാലം വരെയും വയലിന്‍വാദനത്തില്‍ സജീവമായിരുന്ന പ്രൊഫ. സുബ്രഹ്മണ്യശര്‍മ്മ, മക്കളായ മഹാദേവശര്മ്മയോടും രാജശ്രിയോടുമൊപ്പം ചേര്‍ന്ന് വയലിന് ത്രയം കച്ചേരയും അവതരിപ്പിക്കുമായിരുന്നു. കഴിഞ്ഞവര്‍ഷം ദൂരദര്ശന് വേണ്ടിയാണ് അവസാനമായി വയലിന്‍ത്രയം അവതരിപ്പിച്ചത്. ചെമ്ബൈ വൈദ്യനാഥഭാഗവതരുടെ കച്ചേരിക്ക് വരെ അകമ്ബടി വായിച്ചിട്ടുണ്ട്. മഹാരാജപുരം സന്താനം, ഡി.കെ. ജയരാമന് തുടങ്ങി കര്‍ണാടകസംഗീത കുലപതികളായ പ്രമുഖര്‍ക്കൊപ്പം അകമ്ബടി വായിച്ചു.
പ്രശസ്ത മൃദംഗവിദ്വാനായിരുന്ന പുതുക്കോട്ട ദക്ഷിണാമൂര്‍ത്തിപിള്ളയുടെ ശിഷ്യനും മൃദംഗവിദ്വാനുമായിരുന്ന കെ. മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി 1937 മാര്‍ച്ച് 23ന് ആലപ്പുഴയില്‍ ജനിച്ച സുബ്രഹ്മണ്യശര്‍മ്മ കുട്ടിക്കാലത്തേ കര്‍ണാട്ടിക് സംഗീതം അഭ്യസിച്ചുതുടങ്ങി. പിതാവിന്റെയും അന്തരിച്ച പ്രശസ്ത സംഗീതജ്ഞന് ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തില്‍ 17ാം വയസ്സിലായിരുന്നു വയലിനില്‍ അരങ്ങേറ്റം.
1949 മുതല്‍ കര്‍ണാട്ടിക് സംഗീതലോകത്ത് ആരംഭം കുറിച്ച ശര്‍മ്മ ഏഴ് പതിറ്റാണ്ടായി കര്‍ണാടകസംഗീതലോകത്ത് സജീവമാണ്. 1987ല്‍ കേരള ഗവര്‍ണറായിരുന്ന പി. രാമചന്ദ്രനില്‍ നിന്ന് മികച്ച വയലിനിസ്റ്റ് പുരസ്കാരം നേടി. മദ്രാസ് മ്യൂസിക് അക്കാഡമിയുടെ പാപ്പാ വെങ്കടരാമയ്യ സീനിയര്‍ വയലിനിസ്റ്റ് പുരസ്കാരം, മഹാരാജപുരം വിശ്വനാഥ അയ്യര്‍ പുരസ്കാരം, ചെന്നൈ ഭാരത് കാലാചാര് സഭയുടെ ആചാര്യ കലാഭാരതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2019ല്‍ തിരുവനന്തപുരം നീലകണ്ഠശിവന്‍ സംഗീതസഭയുടെ നീലകണ്ഠശിവന്‍ പുരസ്കാരം സുബ്രഹ്മണ്യശര്മ്മയ്ക്കാണ് സമ്മാനിച്ചത്.