കൊച്ചി : വിദേശത്തു നിന്നും വരുന്ന പ്രവാസികള്‍ക്ക് കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹര്‍ജിയില്‍ കേന്ദ്രവ്യോമയാന മന്ത്രാലയത്തിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്ന കാര്യമാണ് കോടതിക്ക് അറിയേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം അടക്കം നിരവധി പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.