ന്യൂഡല്‍ഹി: ഇന്ത്യന്‍ സംഗീത ലോകത്ത് പുതുതരംഗം സൃഷ്ടിച്ച ഗായികമാരില്‍ ഒരാളാണ് നേഹ കക്കര്‍. തെന്റ ഗാനങ്ങളിലൂടെ ലോകമെമ്ബാടും കോടിക്കണക്കിന് ആരാധകരെ സമ്ബാദിച്ച നേഹ കഴിഞ്ഞ ദിവസം തെന്റ സംഗീത യാത്രയിലെ വലിയൊരു നേട്ടം സ്വന്തമാക്കി. 2019ല്‍ യൂടൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെയുണ്ടാക്കിയ രണ്ടാമത്തെ ഗായികയായി നേഹ മാറി. അരിയാന ഗ്രാന്‍ഡെ, ബില്ലി എലിഷ്, സെലീന ഗോമസ് എന്നീ പ്രമുഖരെ പിന്തള്ളിയാണ് നേഹ രണ്ടാം സ്ഥാനത്തെത്തിയത്.
അമേരിക്കന്‍ റാപ്പറായ കാര്‍ഡി ബിയാണ് 480 കോടി കാഴ്ചക്കാരുമായി പട്ടികയില്‍ ഒന്നാമതെത്തിയത്. നേഹ കക്കറിെന്റ മ്യൂസിക് വീഡിയോകള്‍ക്ക് 450 കോടി കാഴ്ചക്കാരെ നേടാനായി. നേഹയുടെ ഗാനങ്ങള്‍ക്ക് വമ്ബന്‍ സ്വീകരണമാണ് യൂട്യൂബില്‍ ലഭിക്കുന്നത്. അവരുടെ ഏറ്റവും പുതിയ ഗാനമായ ‘ഗോവ ബീച്ച്’ എന്ന ഗാനത്തിന് മാത്രം 178 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചു.