പാലക്കാട്: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിന് വിധേയയായ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളാണെന്ന പ്രസ്താവനയ്‌ക്കാണ് ശ്രീജിത്ത് മറുപടിയുമായി രംഗത്ത് എത്തിയത്.
ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങള്‍ സിനിമയാക്കുമെന്നാണ് സംവിധായിക ആയിഷ സുല്‍ത്താന പറയുന്നതെന്നും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളാണെന്നും അവര്‍ പറയുന്നു. ആയിഷ സ്വന്തം അനുഭവങ്ങള്‍ സിനിമയാക്കുമ്ബോള്‍, ചിത്രത്തിന്റേത് സൗജന്യപ്രദര്‍ശനം ആയിരിക്കുമോ, അതോ ബിസിനസ് താല്പര്യങ്ങള്‍ ഉണ്ടാകുമോ എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
‘ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനുള്ളത് ബിസിനസ് താല്പര്യങ്ങളെന്നും ആയിഷ.



