ഡല്‍ഹി : സോണിയാഗാന്ധിയ്ക്കും മന്‍മോഹന്‍ സിംഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അത്മകഥ. കോണ്‍ഗ്രസിന്റെ 2004 ലെ ലോക്‌സഭാ പരാജയത്തിന് കാരണം സോണിയാഗാന്ധിയും മന്‍ മോഹന്‍ സിംഗുമാമെന്ന് പ്രണബ് മുഖര്‍ജി പുസ്തകത്തിലൂടെ പറയുന്നു.ദി പ്രെസിഡെന്‍ഷ്യല്‍ ഇയേഴ്സ് എന്ന പുസ്തകത്തിന്റെ അവസാനഭാഗത്താണ് ഇവര്‍ക്ക് നേരെയുള്ള വിമര്‍ശനം.
2004 പരാജയം കോണ്‍ഗ്രസിന് ഒഴിവാക്കാമായിരുന്നു. പാര്‍ട്ടി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സോണിയാ ഗാന്ധി പരാജയമായിരുന്നു. മന്‍മോഹന്‍സിംഗിന് എം.പി മാരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സാധിച്ചില്ലെന്നും അചുത്ത പ്രധാനമന്ത്രി താനാകും എന്ന് 2004 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരുന്നതായും പ്രണാബ് മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു.