ന്യൂഡല്‍ഹി ; മുന്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ദില്ലിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റല്‍. വെന്റിലേറ്ററി പിന്തുണയിലാണ് അദ്ദേഹം ഉള്ളതെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു . ഓഗസ്റ്റ് 10 നാണ് മുന്‍ രാഷ്ട്രപതി മസ്തിഷ്ക ത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനുള്ള അടിയന്തര ശസ്ത്രക്രിയ നടത്തിയത്.
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആര്‍മി ഹോസ്പിറ്റല്‍
