ദില്ലി : ചൈന പ്രകോപിപ്പിച്ചാല്‍ അടങ്ങിയിരിക്കില്ല കനത്ത മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ല, ഇന്ത്യയെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണ് ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നുവെന്നും, പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു .
ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത് 20 സൈനികരാണ്. ഒരു കേണല്‍ ഉള്‍പ്പടെയുള്ള ഇവരുടെ പേരുവിവരങ്ങള്‍ കരസേന പുറത്തുവിട്ടിരുന്നു. ചൈനീസ് ഭാഗത്തും മരണങ്ങളുണ്ടായിട്ടുണ്ട്. ഒരു കമാന്‍ഡിംഗ് ഓഫീസറുള്‍പ്പടെ 40-ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.