പയ്യോളി: പ്രമേഹരോഗിയായ എഴുപതുകാരന് കോവിഡ് പരിശോധനഫലം പോസിറ്റിവാണെന്ന് ആരോഗ്യവകുപ്പ് തെറ്റായ വിവരം നല്‍കിയതായി പരാതി.
പയ്യോളി തച്ചന്‍കുന്ന് പാറേമ്മല്‍ സ്വദേശിയെയാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് മണിക്കൂറുകളോളം വട്ടംചുറ്റിച്ചത്. രോഗിപരിശോധനക്കായി കഴിഞ്ഞ ദിവസം രാവിലെ ഇരിങ്ങല്‍-കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തിന് ഉച്ചയോടെ കോവിഡ് പോസിറ്റിവാണെന്ന് വിവരം ലഭിക്കുകയായിരുന്നു.
പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളതിനാല്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇദ്ദേഹം. അതിനിടെ, രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. രോഗവിവരം നിമിഷങ്ങള്‍കൊണ്ട് വീടിനും പരിസരത്തും വിദേശത്തുള്ള ബന്ധുക്കള്‍ക്കുമടക്കം എത്തിയിരുന്നു.
വസ്ത്രങ്ങളടക്കം സാധനസാമഗ്രികളുമായി ആശുപത്രിയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങവെ വൈകീട്ട് 3.45ഓടെ ആരോഗ്യവകുപ്പിെന്റ ക്ഷമാപണ അറിയിപ്പ് ഫോണ്‍ വഴി ലഭിക്കുകയായിരുന്നു. പേരിലെ സാമ്യം കാരണമാണ് ഫലം മാറിപ്പോയതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഷ്യം.