തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ പേരക്കുട്ടി ഭാവ്നിയെ എഴുത്തിനിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ഫേസ്ബുക്കില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ചിത്രം പങ്കുവച്ചത്.
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ഇളയമകള്‍ ഭാവ്നിയെയാണ് എഴുതിയത്. ബിനീഷിന്റെ മൂത്തമകള്‍ ഭദ്രയും സഹോദരിക്ക് മുത്തച്ഛന് ആദ്യാക്ഷരം കുറിച്ചു നല്കുമ്ബോള് അടുത്ത് ഉണ്ടായിരുന്നു.