മലപ്പുറം: പെരിന്തല്‍മണ്ണ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റിലെ ഒരു ജീവനക്കാരനു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്ലെറ്റിലെ കൊറോണ ബാധിതരുടെ എണ്ണം 14 ആയി.
നേരത്തെ, ഇവിടുത്തെ ജീവനക്കാര്‍ക്കു കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍നിന്നായി അഞ്ചു ജീവനക്കാരെ ജോലിക്രമീകരണത്തില്‍ പെരിന്തല്‍മണ്ണയിലേക്കു മാറ്റിയിരുന്നു. ഇതില്‍ നിലന്പൂരില്നിന്നെത്തിയ ജീവനക്കാരനാണു കൊറോണ സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ച ഒരാളില്‍നിന്നുണ്ടായ സമ്ബര്ക്കത്തെത്തുടര്ന്ന് അങ്ങാടിപ്പുറത്തെ ബിവറേജസ് വെയര്‍ഹൗസിലെ ആറ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.