തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ഡ് ക്വാറന്റൈനുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറങ്ങുമെന്ന് മുഖ്യമന്ത്രി. അതുവരേ ക്വാറന്റൈന് പണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനിന്നിരുന്നു. അത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലുമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നറിയുന്നു.
എന്നാല്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡില്ലാത്തവരുടെ കാര്‍ഷിക വായ്പാ തിരിച്ചടവിന് സമയം നീട്ടിനല്‍കണമെന്ന് കേന്ദ്ര കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്ന് മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. മെയ് 30 വരെയാണ് കാലാവധി നീട്ടിയത്.
സ്വര്‍ണ്ണം പണയം വച്ചും മറ്റും വായ്പയെടുത്ത ധാരാളം പേര്‍ ഇത് മൂലം കൂടിയ പലിശ നല്‍കേണ്ടി വരുന്നുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതിനാലാണ് ആഗസ്റ്റ് 31 വരെ സമയം ആവശ്യപ്പെടുന്നതെന്നും
മുഖ്യമന്ത്രി അറിയിച്ചു. ഇനി റേഷന്‍ വാങ്ങുമ്ബോള്‍ പഞ്ചിങ് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.