മൂന്നാര്‍: ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. സംഭവം നടന്ന സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഒമ്ബത് വയസുകാരന്‍റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.
ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മൂന്നുപേരുടെ മൃതദേഹം കൂടി കഴിഞ്ഞ ദിവസം നടന്ന തെരച്ചിലില്‍ കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായി പെട്ടിമുടി മാറി.