പുൽവാമയിൽ ഭീകരാക്രമണം. ജമ്മു കശ്മീരിൽ സ്‌പെഷ്യൽ പൊലീസ് ഓഫിസറെയും ഭാര്യയെയും ഭീകരവാദികൾ വെടിവച്ച് കൊലപ്പെടുത്തി. പുൽവാമയിലെ ഹരിപരിഗമിലാണ് ഭീകരവാദി ആക്രമണം ഉണ്ടായത്.

അതേസമയം, പ്രദേശം സുരക്ഷാസേന വളഞ്ഞ് ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചു.

ഇന്നലെ ജമ്മു കശ്മീരിൽ ഇരട്ടസ്‌ഫോടനം നടന്നിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.