കോഴിക്കോട് : നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലയങ്ങാട് സ്വദേശി സ്റ്റച്ചിന്‍ (23) ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
കൂട്ടുകാരുമൊന്നിച്ചാണ് സ്റ്റച്ചിന്‍ പുഴയില്‍ കുളിക്കാനായി പോയത്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കനത്ത മഴയായിരുന്നതിനാല്‍ പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു.
സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനാ അംഗങ്ങളും നടത്തിയ തെരച്ചില്‍ ഒന്നര കിലോമീറ്റര്‍ അകലെ നിന്നും സ്റ്റച്ചിനെ കണ്ടെത്തി. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് സ്റ്റച്ചിന്‍.