പുല്‍വാമ : ജമ്മു കാശ്മീരിലെ പുല്‍വാമ മേഖലയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് സൈനികന് വീരമൃത്യു. കനത്ത വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
പുല്‍വാമയിലെ ബന്ദ്സൂ മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ പക്കല്‍ നിന്നും എ.കെ 47 അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.
അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ദിവസം പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. രജൗറിയിലെ നൗഷേര സെക്ടറില്‍ നടന്ന ആക്രമണത്തില്‍ അതിര്‍ത്തി പോസ്റ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഹവില്‍ദാര്‍ ദീപക് കര്‍കി ആണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ദീപക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.