സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെന്ന കേസ് വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കുടുംബത്തെ സഹായിക്കാനായി ഒപ്പം കൂടിയ സ്വാമി കുടുംബത്തിലെ ഇളയ മകളെ പീഡിപ്പിക്കുന്നതു പതിവായയിരുന്നുവെന്നും പീഡനശ്രമത്തിനിടെ ശല്യം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി ഈ കൃത്യം നിര്‍വഹിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍.
സംഭവത്തില്‍ എ.ഡി.ജിപി ബി.സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദ രംഗത്തെത്തിയിരുന്നു. തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത് സന്ധ്യയുടെ അറിവോടെയാണെന്നായിരുന്നു ഗംഗേശാനന്ദയുടെ ആരോപണം. ചട്ടമ്ബിസ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കയ്യെടുത്തതാണ് സന്ധ്യക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണ്ടാ സംഘങ്ങളുമായി സന്ധ്യയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 60,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. ചികില്‍സയ്ക്കും അന്വേഷണ ആവശ്യങ്ങള്‍ക്കും വേണ്ടിയല്ലാതെ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധിയില്‍ കടക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു.
സ്വാമിക്കെതിരേ ജനരോഷമുയരുകയും കുടുംബത്തെ സപ്പോര്‍ട്ടുചെയ്തു നിരവധിപേര്‍ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ പീഡിപ്പിച്ചത് താനല്ലെന്നും സ്വന്തം സഹായിയാണെന്നുമായിരുന്നു സ്വാമിയുടെ പരാതി.
എന്നാല്‍ ഈയിടെ പെണ്‍കുട്ടി പരാതി പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ ക്രൈംബ്രാഞ്ച് കേസ് പുനരന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ക്രൈംബ്രാഞ്ച് മേധാവിയാണ് ഇതിനായി ഉത്തരവിട്ടത്. പെണ്‍കുട്ടി പരാതി പിന്‍വലിക്കാനുണ്ടായ കാരണവും അന്വേഷിക്കും. സ്വാമിയുടെ പരാതിയെക്കുറിച്ചും അന്വേഷിക്കും.