ഗാർലാൻഡ് ∙ ഡാലസ് കൗണ്ടിയിലെ ഗാർലാൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് മുന്നിലേക്ക്‌ നടന്ന തിരെഞ്ഞെടുപ്പിൽ റൺ ഓഫിൽ എത്തിയ പി. സി. മാത്യുവിനെ വോട്ടു ചെയ്തു വിജയിപ്പിക്കുവാൻ മറ്റു നേതാക്കളോടൊപ്പം അതെ ഡിസ്ട്രിക്ടിലെ മുൻ കൗൺസിൽ മെമ്പർ സ്റ്റീവൻ സ്റ്റാൻലി ആവശ്യപ്പെട്ടു. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാവ് കൂടിയായ മഞ്ജു ശ്രീവാസ്‌തവയും പി. സി. ക്കു പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ കൗൺസിലിൽ നാനാത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് സ്റ്റീവൻ ഈ പരസ്യമായ പ്രസ്താവന നടത്തിയത്. കൂടാതെ സ്കൂൾ ബോർഡിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ ഡാഫ്‌നി സ്റ്റാൻലിയെ പി. സി. മാത്യു പിന്തുണച്ചത് ഡാഫ്‌നിയുടെ വിജയത്തിന് കാരണമായതും പി. സി. യുടെ അടുത്ത തിരെഞ്ഞെടുപ്പിനു പിന്തുണ കൂട്ടും എന്ന് സ്റ്റീവൻ കരുതുന്നു. അതോടപ്പം കൂടാതെ തോറ്റ സ്ഥാനാർഥികളുടെ പിന്തുണയും പി. സി. പ്രതീക്ഷിക്കുന്നു.

മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, ടെക്സസ് മുൻ മുനിസിപ്പൽ ലീഗ് പ്രസിഡന്റും ഷുഗർലാൻഡ് മുൻ പ്രൊടെം മേയറും ആയ ടോം എബ്രഹാം, റോളേറ്റ് മുൻ മേയർ ടോഡ് ഗോട്ടേൽ, സ്റ്റാഫോർഡ് സിറ്റി മുൻ പ്രൊടെം മേയറും ഇപ്പോഴത്തെ കൗൺസിൽ മെമ്പറുമായ കെൻ മാത്യു, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റെർ മുൻ പ്രസിഡന്റും കേരളാ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ചെറിയാൻ ചൂരനാട്‌, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നേതാവ് കമലേഷ് മേത്ത, ഫ്രിക്സ് മോൻ മൈക്കിൾ, പ്രേം സാഹി സി. പി. എ. മുതലായ നേതാക്കൾക്കൊപ്പം വിവിധ നാഷനലിറ്റികളിൽ പെടുന്നവർ പി. സി. ക്കു വേണ്ടി നിലകൊള്ളുന്നു.

മഞ്ജു ശ്രീ വാസ്തവ പി. സി. യുടെ പ്രവർത്തന പരിചയത്തിനു ഊന്നൽ കൊടുക്കുമ്പോൾ ചെറിയാൻ ചൂരനാട് മലയാളികൾക്ക് വേണ്ടി എന്നും നിലകൊണ്ട ഒരു സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ പി. സി. വരേണ്ടത് ആവശ്യമാണ് എന്ന് പറയുന്നു. സണ്ണി വെയിൽ മേയർ സജി ജോര്ജ്, കോപ്പേൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യു, അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനായ പത്ര പ്രവർത്തകൻ പി. പി. ചെറിയാൻ, മുതലായവരും തനിക്കു വിജയാശംസകൾ നേർന്നതായി പി. സി. മാത്യു പറഞ്ഞു.

മേയ് 24 നു സൗത്ത് ഗാർലാൻഡ് ലൈബ്രറിയിലും (4845 ബ്രോഡ്‌വേ ബ്ലൂവാഡ്) റിച്ചലാൻഡ് കോളേജ് ഗാർലാൻഡ് ക്യാമ്പസിലും തുടങ്ങുന്നഏർലി റൺ ഓഫ് തിരെഞ്ഞെടുപ്പിൽ മുമ്പ് വോട്ടു ചെയ്തവർ വീണ്ടും എത്തി തനിക്കു വോട്ടുനൽകും എന്ന ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും ജൂൺ അഞ്ചിന് (5) രാത്രി അവസാന ദിനത്തിൽ തന്നെ ഫലം അറിയാൻ കഴിയുമെന്ന പ്രത്യാശയാണ് തഉള്ളതെന്നും പി. സി. മാത്യു പറഞ്ഞു.

റൺ ഓഫ് അവസാന ദിവസമായ ജൂൺ അഞ്ചിന് (ശനിയാഴ്ച്ച) രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ വോട്ടു ചെയ്യുവാനുള്ള സൗകര്യം, സൗത്ത് ഗാർലാൻഡ് ലൈബ്രറി, ക്ലബ് ഹിൽ എലിമെന്ററി, ലൈലെസ് എലിമെന്ററി, കൗച് എലിമെന്ററി, ടോലെർ എലിമെന്ററി മുതലായ പോളിങ് ബൂത്തുകളിൽ ഉണ്ട്.

പി. സി. മാത്യുവിന്റെ വിജയത്തിനായി തങ്ങൾ പ്രവർത്തിക്കുന്നതായി കാമ്പയിൻ മാനേജർ ഹിലിപ് തോമസ്, ട്രഷറർ ജിൻസ് മാടമന, സിജു ജോർജ്, ജോർജ് വർഗീസ്, മാത്തുക്കുട്ടി പട്ടരെട്ടു, മുതലായവർ അറിയിച്ചു. പി. സി. മാത്യു ഡോട്ട് കോമിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. https://pcmathew.com/