മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ ആരോപണവുമായി കെ.മുരളീധരന്‍ എം.പി. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ അന്‍വര്‍ ആഫ്രിക്കയില്‍ പോയതിനെയാണ് മുരളീധരന്‍ വിമര്‍ശിച്ചിരിക്കുന്നത്. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമാണെന്നും കെ.മുരളീധരന്‍ എംപി. പറഞ്ഞു.
അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എം.എല്‍.എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.



