പാമ്പാടി: പാമ്പാടി എട്ടാം മൈലിൽ ടോറസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. മീനടം വള്ളിമല സ്വദേശിനി ഷൈനി ( 48 ) ആണ് മരിച്ചത്. ബൈക്കിൽ മകനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
ഷൈനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈനിയുടെ ഒരു മകൻ രണ്ട് വർഷം മുമ്പ് വാഹന അപകടത്തിൽ മരിച്ചിരുന്നു. രണ്ടാമത്തെ മകന്റെ വിവാഹം അടുത്ത ആഴ്ച നടക്കാനിരിക്കവെയാണ് അപകടമുണ്ടായത്.