പാലക്കാട് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. തൃത്താല പന്ത്രണ്ടാം വാർഡിലെ മുടവന്നൂർ കരിയൻമാറിൽ അമ്മിണി (58)യാണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. സെപ്റ്റംബർ 21 നാണ് അമ്മിണിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
മുടവന്നൂരിൽ കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയും മുടവന്നൂരിൽ ആരോഗ്യ വകുപ്പ് ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു.
അതേസമയം, 278 പേർക്കാണ് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 271 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.