ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച പാര്‍ത്ഥിവ് പട്ടേല്‍ പുതിയ ദൗത്യവുമായി മുംബൈ ഇന്ത്യന്‍സിലേക്ക്. നിലവിലെ ചാമ്ബ്യന്മാരും ഐപിഎല്‍ അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ടീമുമായ പാര്‍ത്ഥിവ് പട്ടേല്‍ ടാലന്റ് സ്കൗട്ട് എന്ന ചുമതലയാവും മുംബൈയ്ക്ക് വേണ്ടി വഹിക്കുക.

ഇതിന് മുമ്ബ് മൂന്ന് സീസണുകളില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം. രണ്ട് തവണ അവര്‍ക്കൊപ്പം കിരീടവും നേടിയിട്ടുണ്ട്. 2015, 2017 വര്‍ഷങ്ങളിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടൊപ്പമുണ്ടായിരുന്ന താരത്തിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.